ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിൽ വാദം കേൾക്കൽ നേരത്തെയാക്കമെന്ന് സുപ്രീംകോടതി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ അപേക്ഷയിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ജെ. എസ് കഹാർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്. പ്രധാന വിഷയങ്ങൾ പട്ടികപ്പെടുത്തി അതിൽ ഉടൻ തീരുമാനമെടുക്കുമെന്നും ബെഞ്ച് അറിയിച്ചു. ബാബരി മസ്ജിദ് വിഷയം അടിയന്തര വാദം നടത്തേണ്ട വിഷയമാെണന്ന് സ്വാമി ചൂണ്ടികാട്ടി.
1992 ഡിസംബറിലാണ് അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ പൊളിച്ചു നീക്കിയത്. രാമജൻമ ഭൂമിയാണെന്നും രാമക്ഷേത്രം നിർമിക്കുമെന്നും പറഞ്ഞാണ് മസ്ജിദ് പൊളിച്ചത്. 2010ൽ അലഹാബാദ് െഹെകോടതി രാംലാല, നിർമോഹി അഖാരക്കും സുന്നി വഖഫ് ബോർഡിനും ഭൂമി തുല്യമായി വീതിച്ച് നൽകിയിരുന്നു. അതോെട കേസ് അനിശ്ചിതത്വത്തിലായിരിക്കുകയായിരുന്നു.
കോടതിക്ക് പുറത്ത് കേസ് ഒത്തു തീർക്കാൻ ഇരു കൂട്ടരും നടപടി സ്വീകരിക്കണമെന്ന് ഇൗ വർഷം മാർച്ചിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ചർച്ചകെളാന്നും നടന്നില്ല. തുടർന്നാണ് കേസിൽ െപെട്ടന്ന് വാദം കേൾക്കണെമന്നാവശ്യപ്പെട്ട് സ്വാമി അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.