ന്യൂഡൽഹി: പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്ന് സുപ്രീംകോടതി. ആയിരക്കണക്കിന് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടക്കാത്തത് ഞെട്ടലുണ്ടാക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കുറച്ച് സീറ്റുകളിൽ തെരെഞ്ഞടുപ്പ് നടക്കാത്തത് മനസിലാക്കാം. എന്നാൽ, ആയിരക്കണക്കിന് സീറ്റുകളിലാണ് ഇപ്പോൾ ഇത് സംഭവിച്ചിരിക്കുന്നതെന്ന് ചീഫ് ജസിറ്റസ് ദീപക് മിശ്ര പറഞ്ഞു.
പശ്ചിമബംഗാളിലെ 34 ശതമാനം ഗ്രാമപഞ്ചായത്ത് വാർഡുകളിലും തൃണമുലിന് എതിരാളികളുണ്ടായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. വാർഡുകളിലും പഞ്ചായത്ത് സമിതികളുലും ജില്ലാ പരിഷതിലും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള എതിരില്ലാതെ വിജയിച്ചിരുന്നു. ബിർബുഹും, ബാൻകുര, മുർഷിദാബാദ്, സൗത്ത് 24 പർഗാന തുടങ്ങിയ ജില്ലകളിലെല്ലാം തൃണമൂലിന് എതിരാളികൾ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.