എം.എൽ.എമാരുടെ രാജി: സാവകാശം തേടി സ്​പീക്കർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കർണാടകയിൽ വിമത എം.എൽ.എമാരുടെ രാജിയിൽ ഇന്ന്​ തീരുമാനമെടുക്കണമെന്ന ഇടക്കാല ഉത്തരവിൽ സാവകാശം തേടി സ്​ പീക്കർ രമേശ്​ കുമാർ സുപ്രീംകോടതിയിൽ ഹരജി നൽകി. നിലവിലെ സാഹചര്യത്തിൽ എം.എൽ.എമാരുടെ രാജിയിൽ വ്യക്തമായ പരിശോധന നടത്താതെ ഉടനടി നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സ്​പീക്കർ ഹരജി നൽകിയത്​. കോടതിക്ക്​ നിയമനിർമാണ സഭയിലെ സ്​പീക്കറോട്​ നിർണായക വിഷയത്തിൽ തീരുമാന​െമടുക്കാൻ ആവശ്യപ്പെടാൻ കഴിയി​െല്ലന്നും ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സ്​പീക്കറുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഇന്നു തന്നെ എം.എൽ.എമാരെ കാണണമെന്നും നാളെ കോടതിക്ക്​ റിപ്പോർട്ട്​ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

ക​ർ​ണാ​ട​കയിൽ കൂ​റു​മാ​റി​യ ​കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രു​ടെ രാജിക്കാര്യത്തിൽ സ്​പീക്കർ ഇന്ന്​ വൈകീട്ട് ആറു മണിക്കകം തീരുമാനമെടുക്കണമെന്നാണ്​ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടത്​. എം.​എ​ൽ.​എ​മാ​ർക്ക് മതിയായ സുരക്ഷ ഒരുക്കാൻ കർണാടക ഡി.ജി.പിക്കും സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.

Tags:    
News Summary - SC Rejects Urgent Hearing After Speaker Appeals Against Midnight Deadline- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.