ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഹരജികളിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവരാണ് ഹരജിക്കാർ. കശ്മീരിൽ സുരക്ഷാപ്രശ്നങ്ങളുണ്ടെങ്കിലും ജനങ്ങളെ പൂട്ടിയിടാൻ പാടില്ലെന്ന് ഗുലാം നബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. നിയന്ത്രണങ്ങൾ ഭരണഘടനാവിരുദ്ധമാണെന്ന് കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിെൻറ അഭിഭാഷക വൃന്ദ ഗ്രോവർ വാദിച്ചു.
ആഭ്യന്തര ശത്രുക്കൾക്കു പുറമെ അതിർത്തിക്കപ്പുറമുള്ള ശത്രുക്കളെയും നേരിടുകയെന്നതാണ് കശ്മീരിലെ നിയന്ത്രണത്തിെൻറ ലക്ഷ്യമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.