ന്യൂഡൽഹി: 1947 ആഗസ്റ്റ് 15ന് നിലവിലുള്ള ആരാധനാലയങ്ങളുടെ തൽസ്ഥിതി മാറ്റം വരുത്താനോ പൂർവസ്ഥിതിയിലാക്കാനോ പാടില്ലെന്ന നിയമത്തെ കോടതിയിൽ ചോദ്യംചെയ്യുന്നത് വിലക്കുന്നതിനെതിരെ നൽകിയ ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടിസ് അയച്ചു.
1991ലാണ് ഈ നിയമം കൊണ്ടുവന്നത്. വ്യക്തികൾക്കോ മതസംഘടനകൾക്കോ നിയമപരമായ പരിഹാരം തേടുന്നത് തടയുന്നതാണ് 1991ലെ നിയമമെന്നാണ് ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി ഉപാധ്യായ നൽകിയ ഹരജിയിൽ പറയുന്നത്. ഈ നിയമത്തിൽനിന്ന് ബാബരി മസ്ജിദിനെ ഒഴിവാക്കിയിരുന്നു.
മധുര, കാശി എന്നിവിടങ്ങളിൽ ഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിക്കുന്നതിനിടെയാണ് ഹരജി നൽകിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടിസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.