'അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണം'​; 94കാരിയുടെ ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും

ന്യൂഡൽഹി: 1975ൽ ഇന്ദിരാഗാന്ധി സർക്കാർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വയോധിക സുപ്രീംകോടതിയിൽ. വീണ സരിൻ എന്ന 94കാരിയാണ്​ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. അടിയന്തരാവസ്ഥ ഏർ​പ്പെടുത്തുന്നതിന്​ പിന്നിൽ പ്രവർത്തിച്ചവരിൽ നിന്ന്​ 25 കോടി രൂപ നഷ്​ടപരിഹാരമായി ഈടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

ഹരജി പരിഗണിച്ച ജസ്​റ്റിസു​മാരായ സഞ്​ജയ്​ കൃഷ്​ണൻ കൗൾ, ദിനേശ്​ മഹേശ്വരി, ഋഷികേശ്​ റോയ്​ എന്നിവർ വാദം കേൾക്കാനായി ഈ മാസം 14ലേക്ക്​​ മാറ്റി. 30-35 വർഷങ്ങൾക്ക്​ ശേഷമുള്ള ഇത്​ എന്ത്​ തരം റിട്ട്​ ആണെന്ന്​ ഹരജി വാദം കേൾക്കാനായി മാറ്റുന്നതിനിടെ ജസ്​റ്റിസ്​ കൗൾ ചോദിച്ചു.

താനും മരിച്ചുപോയ ഭർത്താവും കുടുംബവും അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ മൂലമുള്ള വേദനയിലും ദുരിതത്തിലും ജീവിതം ചെലവഴിക്കേണ്ടി വന്നതിലുള്ള പ്രായശ്ചിത്തമായാണ്​ ഇങ്ങനെയൊരു ഹരജി നൽകിയ​െതന്ന്​ ഹരജിക്കാരി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത്​ അധികൃതരിൽ നിന്ന്​ കടുത അതിക്രമങ്ങളാണ്​ നേരിടേണ്ടി വന്നത്​. തൻെറ ഭർത്താവ്​ 25 വർഷത്തെ കഠിനാധ്വാനം കൊണ്ട്​ ഉണ്ടാക്കിയെടുത്ത ഗോൾഡ്​ ആർട്ട്​ ബിസിനസ്​ സർക്കാർ അധികൃതർ ഇടപെട്ട്​ നിർത്തലാക്കി. വിലപ്പെട്ട സാധനങ്ങൾ പൊലീസ്​ പടിച്ചെടുത്തു.

ജയിലിലടക്കപ്പെ​ട്ടേക്കുമെന്ന ഭയംമൂലം താനും ഭർത്താവും രാജ്യം വിടാൻ നിർബന്ധിതരായെന്നും നീതീകരിക്കാവുന്ന കാരണങ്ങ​ളൊന്നുമില്ലാതെ പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ടുവെന്നും വീണ സരിൻ ഹരജിയിൽ ആരോപിച്ചു.

അഭിഭാഷകരായ നീല ഗോഖ്​ലെ, ഹരീഷ്​ സാൽവെ എന്നിവർ പരാതിക്കാരിക്ക്​ വേണ്ടി ഹാജരാകും. 

Tags:    
News Summary - SC to hear 94-year-old woman's plea to declare emergency 'unconstitutional' on Dec 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.