ന്യൂഡൽഹി: ആധാർ ഇല്ലാത്തതിെൻറ പേരിൽ സ്കൂൾ പ്രവേശനം നിഷേധിക്കാൻ പാടില്ലെന്ന സുപ്രധാന നിർദേശവുമായി യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ. അത്തരം നടപടികൾക്ക് നിയമം അനുവദിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു. ആധാർ എൻറോൾമെൻറിനും വിവരങ്ങൾ ചേർക്കുന്നതിനുംവേണ്ടി പ്രാദേശിക ബാങ്കുകൾ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, പോസ്റ്റ് ഒാഫിസുകൾ തുടങ്ങിയവയുമായി കൈകോർത്ത് അതത് സ്ഥാപന പരിസരങ്ങളിൽ പ്രത്യേക ക്യാമ്പുകൾ ഒരുക്കണമെന്നും സ്കൂളുകൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.