വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

മധുര: വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊമേഴ്സ് അധ്യാപകൻ അറസ്റ്റിലായി. തമിഴ്നാട്ടിലെ മധുര ജില്ലയിലെ അയ്യുർ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം.

ജയരാമൻ എന്ന അധ്യാപകനാണ് അറസ്റ്റിലായത്. സ്കൂളിലെ നിരവധി വിദ്യാർഥികളാണ് ഇയാൾക്കെതിരെ രക്ഷിതാക്കളോട് പരാതിപ്പെട്ടത്.

തുടർന്ന് വിഷയത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അന്വേഷണം നടത്തി പൊലീസിൽ അറിയിക്കുകയായിരുന്നു.

പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - School teacher in Tamil Nadu arrested for sexually harassing students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.