ന്യൂഡൽഹി: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമി തർക്കം നിലനിൽക്കെ പരിപാലനം ചോദ്യം ചെയ്തുള്ള ഹരജി തള്ളിയ അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെ ഷാഹി മസ്ജിദ് ഈദ്ഗാഹ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു. ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് വിലക്കുന്ന 1991ലെ നിയമം ലംഘിക്കപ്പെട്ടുവെന്നും അതിനാൽ പരിപാലനം അനുവദിക്കരുതെന്നുമാണ് ഈദ്ഗാഹ് കമ്മിറ്റിയുടെ വാദം.
ഷാഹി ഈദ്ഗാഹിന്റെ മത സ്വഭാവം നിർണയിക്കേണ്ടതുണ്ടെന്ന് ആഗസ്റ്റിന് ഒന്നിന് ഹൈകോടതി ഉത്തരവിൽ പറഞ്ഞിരുന്നു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
2020 സെപ്റ്റംബർ 25നാണ് ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാന്റെ പേരിൽ ലഖ്നോ കേന്ദ്രമായ രഞ്ജന അഗ്നിഹോത്രിയും മറ്റു ആറു പേരും ചേർന്ന് മസ്ജിദ് ഭൂമിയിൽ തർക്കമുന്നയിച്ച് ഹരജി നൽകിയത്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയിലാണ് പള്ളി നിലനിൽക്കുന്നതെന്നും അതിനാൽ പള്ളി പൊളിച്ചുമാറ്റി 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ പ്രതിമക്ക് തിരികെ നൽകണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.