ചോദ്യചിഹ്നമായി എസ്.ഡി.പി.ഐയുടെ ഭാവി

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ചതോടെ സോഷ്യൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ)യുടെ ഭാവി ചോദ്യചിഹ്നമായി.

രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ കേരളത്തിലും ഏതാനും സംസ്ഥാനങ്ങളിലും വേരോട്ടമുള്ള എസ്..ഡി.പി.ഐയുമായി പോപുലർ ഫ്രണ്ടിനും പോഷക സംഘടനകൾക്കും സംശയാതീതമായ ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. പോപുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയവേദിയെന്ന നിലയിലാണ് കാണുന്നത്.

എന്നാൽ, രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ തെരഞ്ഞെടുപ്പു കമീഷന്‍റെ അംഗീകാരമുള്ള പാർട്ടിക്കുമേൽ നിയമവിരുദ്ധ പ്രവർത്തനത്തിന്‍റെ കുറ്റം ചാർത്തി നിരോധനം നടപ്പാക്കാൻ കേന്ദ്രസർക്കാറിന് കഴിയില്ല.

ഇതിന് മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പു കമീഷൻ സർക്കാറിനോട് ശിപാർശ ചെയ്യണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമീഷൻ സ്വീകരിക്കുന്ന നിലപാട് പ്രധാനം.

അതേസമയം, പോപുലർ ഫ്രണ്ടിന് കൂച്ചുവിലങ്ങിട്ടത് എസ്.ഡി.പി.ഐയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. പോപുലർ ഫ്രണ്ടിന്‍റെയും പോഷക സംഘടനകളുടെയും പ്രധാന നേതാക്കളെ നിരോധനത്തിനു മുമ്പുതന്നെ അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്തു.

അതുവഴി എസ്.ഡി.പി.ഐയിൽ നേതൃപരമായ പ്രതിസന്ധി നേരിട്ടാലും ഇല്ലെങ്കിലും, ആ പാർട്ടിയോടുള്ള സമീപനത്തിൽ മറ്റു പാർട്ടികൾക്കുണ്ടാവുന്ന മനംമാറ്റം പ്രധാനമാണ്.

Tags:    
News Summary - SDPI's future in question

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.