ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ‘സ്വർണ കോച്ചസ്’ പദ്ധതി പ്രകാരം രാജധാനി എക്സ്പ്രസ്സ് നവീകരിച്ചു. മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിെൻറ ഭാഗമായാണ് 35 ലക്ഷത്തോളം മുടക്കിയുള്ള ഇന്ത്യൻ റെയിൽവേയുടെ നവീകരണ പദ്ധതി. സീൽധാ^രാജധാനി എക്സ്പ്രസ്സാണ് പദ്ധതിയുടെ ഭാഗമായി ആദ്യം മോഡി കൂട്ടിയത്.
കോച്ചുകളിൽ പുതിയ ഇൻറീരിയർ ഡിസൈൻ പരീക്ഷിച്ചിട്ടുണ്ട്. ബർത്തുകളിലേക്ക് എളുപ്പം കയറാൻ പ്രത്യേക സ്റ്റെപ്പുകളും ഒരുക്കി. സി.സി.ടി.വി കാമറകൾ, എൽ.ഇ.ഡി ലൈറ്റുകൾ, ടോയ്ലറ്റുകളിൽ ഒാേട്ടാ ജാനിറ്ററുകൾ, കൂടുതൽ സ്റ്റോറേജ് സൗകര്യങ്ങൾ, തുടങ്ങി അടിമുടി മാറ്റം വരുത്തിയ രാജധാനിയുടെ ചിത്രം ഇന്ത്യൻ റെയിൽവേ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. സ്വർണ േകാച്ചസ് പദ്ധതിയിലൂടെ 14 രാജധാനി ട്രെയിനുകളും 15 ശതാബ്ദി ട്രെയിനുകളും കൂടി നവീകരിച്ചേക്കുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
Ministry of Railways launched 1ST Swarna Rajdhani ( Train no 12314 New Delhi- Sealdah Rajdhani) rake today.A Major Leap in Improving Passenger Experience on Rajdhani Trains:14 Rajdhani Trains & 15 Shatabdi Trains will be upgraded under Project Swarna. pic.twitter.com/1C62BChblt
— Ministry of Railways (@RailMinIndia) November 29, 2017
ഹൗറ-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്സും ഹൗറ-റാഞ്ചി ശതാബ്ദി എക്സ്പ്രസ്സുമടക്കം മൂന്ന് ട്രെയിനുകൾ കൂടി വൈകാതെ തന്നെ പദ്ധതിപ്രകാരം നവീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.