രജൗരിയിൽ സുരക്ഷാസേന പിന്നോട്ടില്ല; ഭീകരർക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും ഊർജിതം

രജൗരി: ഭീകരരുമായുള്ള ഏറ്റുമുട്ടലിന് പിന്നാലെ ജമ്മു കശ്മീരിലെ രജൗരിയിൽ അതിർത്തി രക്ഷാസേന നടത്തുന്ന തിരച്ചിൽ രണ്ടാം ദിവസവും ഊർജിതം. ഇന്നലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിരുന്നു.

കശ്മീലെ രജൗരിയിലും ബാരാമുല്ലയിലുമാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. രജൗരിയിലെ കാൻഡി വന മേഖലയിലും ബാരാമുല്ലയിലെ കർഹാമ കുൻസർ മേഖലയിലുമായിരുന്നു ഏറ്റുമുട്ടൽ. സംഭവസ്ഥലത്ത് നിന്ന് എ.കെ 56 തോക്കും വെടിയുണ്ടകളും ഗ്രനേഡും വെടിമരുന്നും കണ്ടെത്തി.

അതേസമയം, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജമ്മു കശ്മീർ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജമ്മുവിലെത്തുന്ന പ്രതിരോധ മന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡേ രജൗരി സന്ദർശനം നടത്തുന്നുണ്ട്. 

Tags:    
News Summary - Search operation to track down terrorists underway in Kandi area of Rajouri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.