ഹൈദരാബാദ്: ജനങ്ങളുടെ നേട്ടത്തിനായി പ്രതിപക്ഷ ഐക്യത്തില്‍ സി.പി.എം അണിചേരുമെന്ന് പ്രഖ്യാപിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തുടനീളം ഉയർന്നുവരുന്ന വിശാല മുന്നേറ്റങ്ങളില്‍ പാര്‍ട്ടി പങ്കുചേരുമെന്നും 22ാം പാര്‍ട്ടി കോണ്‍ഗ്രസിെൻറ സമാപന സേമ്മളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സരൂര് നഗറില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലിക്ക് ശേഷമാണ് പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചത്. ഡല്‍ഹിയിലെ പോലെയല്ല, ഈ മണ്ണില്‍ തനിക്ക് തെലുങ്ക് സംസാരിക്കാനുള്ള അവകാശമുണ്ടെന്നുപറഞ്ഞാണ് യെച്ചൂരി പ്രസംഗം ആരംഭിച്ചത്. മതവും വിശ്വാസവും ബി.ജെ.പിയും ആര്.എസ്.എസും ദുരുപയോഗപ്പെടുത്തുന്നു. നരേന്ദ്ര മോദിയും അമിത് ഷായും കൗരവ പക്ഷത്തുനിന്നെന്ന പോലെയുള്ള ആക്രമണമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പു സമയത്ത് നല്കിയ എല്ലാ വാഗ്ദാനവും മോദി സര്‍ക്കാര്‍ ലംഘിക്കുന്നു. വിദേശത്തുനിന്ന് കള്ളപ്പണം തിരികെയെത്തിച്ച് എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞെങ്കിലും നീരവ് മോദിയും ലളിത് മോദിയും ഉൾപ്പെടെയുള്ള കോടീശ്വരന്മാർ തട്ടിപ്പിനുശേഷം രാജ്യം വിട്ടതാണ് കണ്ടത്.
മോദി സര്‍ക്കാറിന് കീഴില്‍ കര്‍ഷകര്‍ കടുത്ത ദാരിദ്ര്യവും ചൂഷണവുമാണ് അനുഭവിക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യവെ, സി.പി.എമ്മിനുള്ളില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ‘‘ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതു തന്നെയാണു പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. മതേതര ഇന്ത്യയെ തകർക്കാന്‍ വര്‍ഗീയശക്തികളെ അനുവദിക്കില്ല. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നല്‍കുന്നത്. വിശാലമായ ചര്‍ച്ചയാണ് കോൺഗ്രസിൽ നടന്നത്.
രാഷ്ട്രീയ നിലപാടുകള്‍ ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളെടുത്തു. ആര്.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തുന്ന ഭീഷണികളെ മറികടക്കാന്‍ പാര്‍ട്ടി ശക്തമാണ്. ഇന്ത്യയുടെ മതേതര, ജനാധിപത്യ അടിത്തറ തകര്‍ക്കാന്‍ അനുവദിക്കില്ല’’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.