ന്യൂഡൽഹി: ജമ്മുകശ്മീരിലെ സ്കൂളുകൾ പൂട്ടിക്കുന്ന വിഘടനവാദികൾ സ്വന്തം മക്കളെ വിദേശത്താണ് പഠിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കശ്മീരിലെ 130 വിഘടനവാദി നേതാക്കളുടെ മക്കൾ വിദേശ രാജ്യങ്ങളിലാണ് പഠിക്കുന്നതും ജോലി ചെയ്യുന്നതും. അവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക തെൻറ പക്കലുണ്ടെന്നും എന്നാൽ പേരുകൾ പുറത്ത് പറയുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് കശ്മീരിൽ രാഷ്ട്രപതി ഭരണം തുടരുന്നതെന്ന പ്രതിപക്ഷത്തിെൻറ ചോദ്യങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സ്കൂളുകൾ പൂട്ടിക്കുകയും കുട്ടികളോട് കല്ലെറിയാൻ പറയുകയും ചെയ്യുന്നവരുടെ മക്കളും ബന്ധുക്കളുമാണ് വിദേശരാജ്യങ്ങളിൽ കഴിയുന്നത്. ഒരു വിഘടനവാദി നേതാവിൻെറ മകൻ സൗദിയിൽ ജോലിചെയ്യുന്നത് 30 ലക്ഷം രൂപയോളം മാസവരുമാനത്തിലാണ്. 90 ശതമാനം നേതാക്കളുടെയും കുടുംബവും ബന്ധുക്കളും കഴിയുന്നത് ഗൾഫ് രാജ്യങ്ങളിലോ പാകിസ്താനിലോ ആണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
വിഘടനവാദി, തീവ്രവാദി സംഘടനകൾക്ക് പാകിസ്താനിൽ നിന്നും ഫണ്ട് ഒഴുകുന്നത് തടയാൻ യു.പി.എ സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എൻ.ഡി.എ സർക്കാർ ഫണ്ട് വരുന്ന വഴി അടച്ചു. തീവ്രവാദ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ 31 കേസുകളാണ് അന്വേഷിക്കുന്നത്. ഇതിൽ 24 വിഘടനവാദി നേതാക്കൾ ജയിലിലാണെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.