ഭൂമി തർക്കം കലാശിച്ചത് കൊലപാതകത്തിൽ; യു.പിയിൽ 12 വർഷങ്ങൾക്ക് ശേഷം പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

ലഖ്നോ: ഭൂമി തർക്കത്തിന്റെ പേരിൽ രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് 12 വർഷത്തിന് ശേഷം ജീവപര്യന്തം തടവ് വിധിച്ച് കോടതി. സംഭവത്തിൽ പ്രതികളായ ഏഴ് പേർക്കെതിരെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഓരോ പ്രതികൾക്കും 55,000 രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജില്ലാ സെഷൻസ് ജഡ്ജി നീരജ് കുമാറിന്റേതാണ് വിധി.

ഉമാ ശങ്കർ പാസ്വാൻ (65), രാജു പാസ്വാൻ (48), സത്യ നാരായൺ പാസ്വാൻ (55), ദീപ് ചന്ദ്ര പാസ്വാൻ (35), ഗോവിന്ദ് പാസ്വാൻ (35), സഞ്ജയ് പാസ്വാൻ (33), സന്തോഷ് പാസ്വാൻ (32) എന്നിവർക്കാണ്കോടതി ശിക്ഷ വിധിച്ചത്.

2012 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭൂമി തർക്കത്തെ തുടർന്ന് യു.പി സ്വദേശികളായ പണ്ണേൽ വിഷ്ണു സഹായെ

എന്നിവരെ പ്രതികൾ കൊലപ്പെടുത്തുകായിരുന്നു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 10 പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. വിസ്താരത്തിനിടെ പ്രായാധിക്യം മൂലം രണ്ടു പ്രതികൾ മരണപ്പെടുകയായിരുന്നു.

Tags:    
News Summary - seven culprits sentenced to life imprisonment in 12 year old murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.