ചെന്നൈ: കടലൂർ ജില്ലയിൽ പുഴക്ക് കുറുകെ നിർമിച്ച ചെക്ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ് പെൺകുട്ടികൾ മുങ്ങിമരിച്ചു. ഞയാറാഴ്ച ഉച്ചക്ക് ഒരു മണിയോടെ നെല്ലിക്കുപ്പം അരുങ്കുണം കുച്ചിപാളയത്തെ ഗഡിലം പുഴക്ക് കുറുകെ നിർമിച്ച ചെക്ഡാമിലാണ് സംഭവം. ഇതേ ഭാഗത്ത് താമസിക്കുന്ന സുമുത(16)പ്രിയ(17), മോനിക്ക(15), സംഗീത(17), പ്രിയദർശിനി(14), കവിത(12), നവീനീത(19) എന്നിവരാണ് മരിച്ചത്.
ചെക്ഡാമിലെ അഴമേറിയ ഭാഗത്ത് കുളിക്കാനിറങ്ങിയതാണ് അപകടത്തിന് കാരണമായത്. അനധികൃത മണലെടുപ്പാണ് ഈ ഭാഗത്ത് കൂടുതൽ ആഴത്തിന് കാരണമായത്.
പെൺകുട്ടികളുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഉടനടി ആമ്പുലൻസുകളിൽ കടലൂർ ഗവ. ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.