ഹിമാചലിൽ പിക്​അപ്​ താഴ്​ചയിലേക്ക്​ മറിഞ്ഞ്​ ഏഴുപേർ മരിച്ചു

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. മാണ്ഡി- നേർ ചൗക്​ ഹൈവേയിൽ​ ഖരത്​ പാലത്തിൽ നിന്ന്​ നിയന്ത്രണം വിട്ട പിക്​അപ്​ സുകേതി ഖാദ്​ അരുവിയിലേക്ക്​ മറിയുകയായിരുന്നു.

പുലർച്ചെ മൂന്ന്​ മണിക്കാണ്​ അപകടം. ഏഴ്​ പേർസംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. ലുധിയാനയിൽ നിന്ന്​ നേർ ചൗക്കിലേക്ക്​ വന്ന ബിഹാറി തൊഴിലാളികളാണ്​ അപകടത്തിൽ പെട്ടത്​.

ദാരുണ അപകടത്തിൽ ജീവൻ നഷ്​ടമായവരുടെ കുടുംബത്തെ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. 


Tags:    
News Summary - seven killed in road accident in Himachal’s Mandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.