ത​ട​വു​കാ​രു​മാ​യി പോ​യ വാ​നും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; ഏ​ഴു​ പൊ​ലീ​സു​കാ​രും മാവോവാദി പ്ര​വ​ർ​ത്ത​ക​നും മ​രി​ച്ചു

മുസഫർനഗർ:  ഭഗൽപൂരിൽനിന്ന്  രണ്ട് നക്സൽ  തടവുകാരെ  കോടതിയിലേക്ക്  കൊണ്ടുപോയ  വാനും ട്രക്കും കൂട്ടിയിടിച്ച്  ഏഴു പൊലീസുകാരും മാവോവാദി പ്രവർത്തകനും മരിച്ചു. ബിഹാറിലെ  സീതാമഡി  ജില്ലയിൽ റുന്നിസായ്ദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ  ഗായ്ഘട്ട്  ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവമെന്ന് ഡെ. പൊലീസ്  സൂപ്രണ്ട്  ആഷിഷ്  ആനന്ദ്  പറഞ്ഞു. 12 പൊലീസുകാരാണ്  വാനിൽ ഉണ്ടായിരുന്നത്. 

ജയിൽ വാൻ ഡ്രൈവർ മുന്ന സിങ്ങും മരിച്ചവരിൽ  ഉൾപ്പെടുന്നു. പരിക്കേറ്റ മറ്റൊരു നക്സൽ  പ്രവർത്തകനെയും അഞ്ചു പൊലീസുകാരെയും  ശ്രീകൃഷ്ണ മെേമ്മാറിയൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അതേസമയം, ബിഹാറിലെ ലക്കിസരായി  ജില്ലയിൽ  മാവോവാദി  ആക്രമണത്തിൽ ഒരാൾ  കൊല്ലപ്പെട്ടു.  അക്രമികൾ  എട്ട് വാഹനങ്ങൾക്ക് തീെവച്ചതായും പൊലീസ്പറഞ്ഞു.  ഛന്നാൻ പൊലീസ് സ്റ്റേഷൻ  പരിധിയിലെ ബതാൻപൂർ ഗ്രാമത്തിൽ മണ്ണുമാന്തിയന്ത്രം  ഡ്രൈവർ രാജേഷ് ബന്ദിനെയാണ് സായുധ സംഘം കൊലപ്പെടുത്തിയത്. അഞ്ച് ട്രക്കുകൾ, ഒരു ട്രാക്ടർ, മണ്ണുമാന്തിയന്ത്രം,  ബൈക്ക് എന്നിവയാണ് അഗ്നിക്കിരയാക്കിയത്. ജനങ്ങളിൽ ഭീതിപരത്തി  ലെവി പിരിക്കുകയാണ്  നക്സലുകളുടെ ലക്ഷ്യമെന്ന് പൊലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു.സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ബിഹാർ മുഖ്യമന്ത്രി നീതിഷ് കുമാർ,  മരിച്ച പൊലീസുകാരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
 

Tags:    
News Summary - Seven policemen, Maoist killed in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.