കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാരോപണ പരാതിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇടപെടണമെന്ന് പരാതിക്കാരിയായ കരാർ ജീവനക്കാരി. ആരോപണത്തിന് മറുപടിയായി ഗവർണർ രാജ്ഭവനിലെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം. തന്നെ തിരിച്ചറിയുംവിധം ദൃശ്യങ്ങൾ പരസ്യമായി പ്രദർശിപ്പിച്ചതിലെ എതിർപ്പും പരാതിക്കാരി പ്രകടിപ്പിച്ചിട്ടുണ്ട്.
ഗവർണർ സി.വി ആനന്ദ ബോസിെന്റ ഭരണഘടന പരിരക്ഷ കാരണം ബംഗാൾ പൊലീസിെന്റ കൈകൾ ബന്ധിച്ചിരിക്കുകയാണെന്നും അവരിൽ വിശ്വാസമില്ലെന്നും പരാതിക്കാരി പറഞ്ഞു. രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തെഴുതുക മാത്രമാണ് പോംവഴി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിലാണ് സംഭവമുണ്ടായത്. താൻ പ്രതിഷേധിച്ചതിന് പ്രധാനമന്ത്രിയുടെ സുരക്ഷ അംഗങ്ങളും സാക്ഷികളാണ്.
അവർ വിവരം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അദ്ദേഹത്തിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിനാൽ, അദ്ദേഹത്തിന് കത്തെഴുതുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.