ആദിവാസി യുവതിക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി എം.എൽ.സിയുടെ ഭാര്യക്കും കൂട്ടാളികൾക്കുമെതിരെ കേസ്

മുംബൈ: ആദിവാസി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബി.ജെ.പി എം.എൽ.സിയുടെ ഭാര്യയുൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ബീഡിൽ ഒക്ടോബർ 15നാണ് കേസിനാസ്പദമായ സംഭവം. ബി.ജെ.പി നേതാവ് സുരേഷ് ദാസിന്‍റെ ഭാര്യ പ്രജക്ത ദാസ്, കൈലാസ് പവാർ, രാഹുൽ ജഗ്ദാലെ തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

അതിക്രമിക്കുകയും സാരി വലിച്ചുമാറ്റാൻ ശ്രമിക്കുകയും പ്രജക്ത ദാസ് മറ്റു പ്രതികളെ അതിക്രമം ചെയ്യാൻ പ്രകോപിപ്പിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. ഐ.പി.സി 354, 354A, 354B, 323, 504, 506 തുടങ്ങിയ വകുപ്പുകളിലാണ് കേസ്. പട്ടികജാതി, പട്ടികവർഗ അതിക്രമം തടയുന്ന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

അതേസമയം സംഭവത്തിൽ തന്‍റെ ഭാര്യക്ക് പങ്കില്ലെന്നും തന്നെ അപമാനിക്കാനായി മെനഞ്ഞെടുത്ത ആരോപണങ്ങളാണ് ഇതെന്നും ബി.ജെ.പി നേതാവ് സുരേഷ് ദാസ് പറഞ്ഞു.

Tags:    
News Summary - Sexual assault against tribal woman-Case against wife of BJP MLC and associates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.