ചെന്നൈ: ലൈംഗിക പീഡനക്കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ ആൾദൈവത്തെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേളമ്പാക്കം സുശീൽഹരി ഇൻറർനാഷനൽ സ്കൂൾ സ്ഥാപകനും ആൾദൈവവുമായ ശിവശങ്കർ ബാബയെ (72)യായണ് ചെങ്കൽപേട്ട് മഹിളാ കോടതി ജഡ്ജി അംബിക റിമാൻഡ് ചെയ്തത്. ബുധനാഴ്ച ഡൽഹിയിൽ അറസ്റ്റിലായ ബാബയെ രാത്രി വിമാനമാർഗം ചെന്നൈയിലെത്തിച്ചിരുന്നു.
സ്കൂൾ പൂർവ വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂർവ വിദ്യാർഥിനികളുടെ മീടു കാമ്പയിെൻറ ഭാഗമായി ബാബക്കെതിരെ 15ലധികം വിദ്യാർഥിനികൾ സാമൂഹമാധ്യമങ്ങളിൽ പീഡന വിവരം പങ്കുവെച്ചിരുന്നു..
ശ്രീകൃഷ്ണെൻറ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച ബാബ വിദ്യാർഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ജന്മദിനത്തിൽ അനുഗ്രഹം വാങ്ങാനെത്തിയ വിദ്യാർഥിനിയോട് അശ്ലീല വിഡിയോ കാണാനും മദ്യം കഴിക്കാനും ബാബ നിർബന്ധിച്ചു. തുടർന്ന് പീഡനത്തിനിരയാക്കി. വ്യത്യസ്ത ലൈംഗിക വിദ്യകളെക്കുറിച്ചും പതിവായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും വാചാലമാകാറുള്ള ബാബ സമ്മാനങ്ങൾ നൽകാമെന്ന വ്യാജേന പെൺകുട്ടികളെ തെൻറ മാളികയിലേക്ക് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കുക പതിവായിരുന്നുവത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.