ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരന്‍മാരുടെ പാര്‍ട്ടിയാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുംബൈ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബി.ജെ.പി വേട്ടയാടിയെന്നും മമത കുറ്റപ്പെടുത്തി. മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും മസില്‍പവറല്ലെന്നും അവര്‍ പറഞ്ഞു. ബി.ജെ.പിയുടെ ക്രൂരമായ ഭരണത്തിനെതിരേ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണ്.
മഹാരാഷ്ട്രയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമത. രാജ്യത്ത് നടക്കുന്ന ഏതൊരു തരം അനീതിക്കെതിരേയും കഴിയുന്നത് പോലെയെല്ലാം പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു. സംവിധായകന്‍ മഹേഷ് ഭട്ടിനേയും നടന്‍ ഷാരൂഖ് ഖാനേയും ബിജെപി അനാവശ്യമായി വേട്ടയാടുകയായിരുന്നെന്നും മമത പറഞ്ഞു. രബീന്ദ്രനാഥ ടാഗോര്‍ ശിവജിയെ കുറിച്ച് എഴുതിയ കവിത ചൊല്ലിയ മമത ബംഗാളും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.