ബിഷ്കേക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. കിർഗിസ് താനിലെ ബിഷ്കേകിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്.സി.ഒ) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. സാമ്പത്തിക, സാംസ്കാരിക ബന്ധം ഉൗഷ്മളമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞു. തീവ്രവാദത്തിനെതിര െ ശക്തമായ നടപടി സ്വീകരിക്കാൻ പാകിസ്താൻ തയാറായാൽ മാത്രമേ ഇരു രാജ്യങ്ങളും തമ്മിൽ സംഭാഷണം പുനരാരംഭിക്കാൻ കഴിയൂവെന്ന് കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കി. ഇന്ത്യയും ചൈനയും പരസ്പരം ഭീഷണിയായി നിൽക്കരുതെന്നും പരസ്പരം വികസന പങ്കാളിയാകാൻ തങ്ങൾ ഒരുക്കമാണെന്നും ജിൻപിങ് പറഞ്ഞു.
ഷി ജിൻപിങ്ങുമായുള്ള ചർച്ച ഏറെ ഫലപ്രദമായിരുന്നെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. മോദി നേടിയ തെരഞ്ഞെടുപ്പ് വിജയത്തെ ഷി ജിൻപിങ് അഭിനന്ദിച്ചു. മോദി അദ്ദേഹത്തിന് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ഒൗദ്യോഗിക ഫലപ്രഖ്യാപനം വരും മുമ്പുതന്നെ മോദിയെ ജിൻപിങ് അഭിനന്ദിച്ചിരുന്നു. ജൂൺ 15ന് 66 വയസ്സാകുന്ന ജിൻപിങ്ങിന് എല്ലാ ഇന്ത്യക്കാരുടെയും പേരിൽ മോദി പിറന്നാൾ ആശംസകൾ നേർന്നു. വുഹാനിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം ഇരുരാജ്യവും തമ്മിെല ബന്ധത്തിൽ പുരോഗതിയും സ്ഥിരതയും ഉണ്ടായിട്ടുണ്ട്.
ഇരുപക്ഷവും രാജ്യങ്ങളുടെ താൽപര്യങ്ങൾ കൂടുതൽ കരുതലോടെ പരിഗണിെച്ചന്നും മോദി പറഞ്ഞു. ഡോക്ലാമിലെ അതിർത്തിയിൽ ഇന്ത്യ-ചൈന സൈന്യം നേർക്കുേനർ നിലയുറപ്പിച്ച 73 ദിവസങ്ങൾ ഉഭയകക്ഷി ബന്ധങ്ങൾ വഷളാക്കിയിരുന്നു. പിന്നീട് നടന്ന ചർച്ചകളിലാണ് ബന്ധം ഉൗഷ്മളമാക്കാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മോദിയും ജിൻപിങ്ങും 10 തവണ ചർച്ച നടത്തിയിട്ടുണ്ട്. ഇരുനേതാക്കളും തമ്മിൽ ഉൗഷ്മളമായ ചർച്ചയാണ് നടന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഏകപക്ഷീയ വ്യാപാര സംരക്ഷണ നയങ്ങൾക്കെതിരെ െഎക്യനിരയുണ്ടാക്കേണ്ട കാര്യം ജിൻപിങ് ഉന്നയിക്കുമെന്ന് കൂടിക്കാഴ്ചക്ക് മുന്നോടിയായി ചൈന സൂചിപ്പിച്ചിരുന്നു. ചൈന-യു.എസ് വ്യാപാര യുദ്ധം കഴിഞ്ഞ ഒരു വർഷമായി വഷളായ അവസ്ഥയിലാണ്. ചൈനീസ് ടെലികോം സ്ഥാപനമായ വാവെയ്ക്കെതിരെ വാഷിങ്ടൺ കടുത്ത നിയന്ത്രണം കൊണ്ടുവന്നതോടെ ഇതു വർധിച്ചു. വ്യാപാര മേഖലയിൽ ഇന്ത്യയും യു.എസിൽനിന്ന് സമ്മർദം നേരിടുന്നുണ്ട്. ഇൗ ഘട്ടത്തിൽ, ഇന്ത്യയുമായി ചേർന്ന് പ്രതിരോധമുയർത്താമെന്ന പ്രതീക്ഷ ചൈനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.