ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് രാജ്യസഭയിൽ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാർക്ക് പിന്തുണയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. സസ്പെൻഷനിലായ എട്ട് പ്രതിപക്ഷ അംഗങ്ങളോട് ഐക്യദാൾഢ്യം പ്രഖ്യാപിച്ച് ഇന്ന് നിരാഹാര സമരം നടത്തുമെന്ന് ശരദ് പവാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാർഷിക ബിൽ വോട്ടെടുപ്പില്ലാതെ പാസാക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനമുയർത്തിയ ശരദ് പവാർ രാജ്യസഭയിൽ ഇത്തരത്തിൽ ഒരു ബിൽ പാസാക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് കൂട്ടിച്ചേർത്തു. എത്രയും പെെട്ടന്ന് ബില്ലുകൾ പാസാക്കുക എന്നതാണ് സർക്കാറിെൻറ ആവശ്യം. പ്രതിപക്ഷ അംഗങ്ങൾക്ക് ബില്ല് സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ട്.
എന്നാൽ ചർച്ചകളൊന്നും വേണ്ട എന്ന രീതിയിൽ അവർ ബിൽ പാസാക്കുകയാണ് ഉണ്ടായത്. അഭിപ്രായം രേഖപ്പെടുത്തിയ അംഗങ്ങളെ സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷൻ നിയമങ്ങൾക്ക് മുൻഗണന നൽകിയില്ലെന്നും ശരദ് പവാർ പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ നികുതി നോട്ടീസ് അയക്കുക എന്ന അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും പവാർ വിമർശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെ, എൻ.സി.പി എം.പിയായ സുപ്രിയ സുലെ എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.