കോയമ്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തിൽ പക്ഷികളിടിച്ചതിനെ തുടർന്ന് ഷാർജയിലേക്കുള്ള എയർഅറേബ്യ വിമാനം നിലത്തിറക്കി.
തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തിങ്കളാഴ്ച രാവിലെ വിമാനം പറന്നുയരുന്നതിനിടെയാണ് ഇടതുവശത്തെ എൻജിനിൽ പക്ഷികളിടിച്ചത്. ഇതിലൊന്ന് എൻജിൻ ബ്ലേഡിൽ തട്ടി ചത്തു. ഇതോടെ വിമാന യാത്ര റദ്ദാക്കുകയായിരുന്നു.
ഏഴുവർഷത്തിനിടെ ആദ്യമായാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം നിലത്തിറക്കുന്നതെന്ന് വിമാനത്താവള ഡയറക്ടർ എസ്. സെന്തിൽ വളവൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.