ന്യൂഡൽഹി: രാജ്യദ്രോഹേകസിൽ ശശി തരൂർ എം.പിയുടെയും ആറു മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റുകളെ തുടർന്നാണ് ഇവർക്കെതിരെ രാജ്യേദ്രാഹകേസെടുത്തത്.
രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഡൽഹി െപാലീസിനും ഉത്തർപ്രദേശ് പൊലീസിനും സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.
ഡൽഹി പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് ഹാജരായത്. എതിർഭാഗത്തിന് വേണ്ടി കപിൽ സിബലും ഹാജരായി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ശശി തരൂരിനെ കൂടാതെ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ, സഫർ അഗാ, വിനോദ് കെ. ജോസ്, പരേശ് നാഥ്, ആനന്ദ് നായ് എന്നിവർക്കെതിരെയാണ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.