യു.പിയിൽ എട്ടുമാസം ഗർഭിണിയായ അധ്യാപികക്ക്​ തെര​. ഡ്യൂട്ടി; ഒടുവിൽ കോവിഡ്​ ബാധിച്ച്​ ദാരുണാന്ത്യം

ലഖ്​നോ: കോവിഡ്​ രണ്ടാം തരംഗം പിടിമുറുക്കിയ ഉത്തർപ്രദേശിൽ എട്ടുമാസം ഗർഭിണിയായ അധ്യാപികയെ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ നിയോഗിച്ചതോടെ നഷ്​ടമായത്​ രണ്ടു ജീവനുകൾ. ജോലി ലഭിച്ച്​ ആദ്യ ശമ്പളം കൈയിലെത്തുന്നതിന്​ മു​േമ്പയാണ്​ 27കാരി കല്യാണി ​അഗ്രഹാരിക്ക്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​.

ഏപ്രിൽ 15നായിരു​ന്നു യു.പിയിൽ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​. എട്ടുമാസം ഗർഭിണിയായിരുന്ന കല്യാണിക്ക്​ ഒരിടത്തുതന്നെ ഇരുന്ന്​ ജോലി ചെയ്യാൻ പ്രയാസമായതിനാൽ ജില്ല ഭരണകൂടത്തെ സമീപിച്ചിരുന്നു. ഏപ്രിൽ ഒമ്പതിന്​ ഭർത്താവിനൊപ്പം പാട്യാല ഗ്രാമത്തിൽനിന്ന്​ 30കിലോമീറ്റർ സഞ്ചരിച്ചാണ്​ ജാൻപുർ വികാസ്​ ഭവനിലെത്തിയത്​. തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. പ്രസവം അടുത്തിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്ക്​ എത്തുന്നത്​ പ്രയാസകരമായിരിക്കുമെന്നും ജില്ല ഭരണകൂടത്തെ അറിയിച്ചു. എന്നാൽ ഡ്യൂട്ടിക്ക്​ എത്തിയില്ലെങ്കിൽ കല്യാണിക്കെതിരെ കേസെടുക്കുമെന്നും ശമ്പളം നഷ്​ടപ്പെടുമെന്നുമായിരുന്നു ഭീഷണി. തുടർന്ന്​ ജോലി ചെയ്യാൻ കല്യാണി നിർബന്ധിതയായി.

32 കിലോമീറ്റർ സഞ്ചരിച്ചാണ്​ കല്യാണി പോളിങ്​ സ്​റ്റേഷനിലെത്തിയത്​. ഏ​പ്രിൽ 14ന്​ തന്നെ കല്യാണി പരിശീലനത്തിനും മറ്റുമായി പോളിങ്​ സ്​റ്റേഷനിലെത്തിയിരുന്നു. തുടർച്ചയായി 12 മണി​ക്കൂറോളം ​ഡ്യൂട്ടി നിർവഹിച്ചു. ജോലി കഴിഞ്ഞ്​ വീട്ടിലെത്തിയപ്പോൾ തന്നെ കല്യാണിക്ക്​ ക്ഷീണവും അവശതയും തുടങ്ങിയിരുന്നു. രണ്ടു ദിവസത്തിന്​ ശേഷം പനിയും ആരംഭിച്ചു. തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഏപ്രിൽ 24ന്​ മഹിള ചികിത്സാലയത്തിൽവെച്ച്​ കല്യാണി മരിച്ചു. മൂന്നാം വിവാഹ വാർഷിക ആഘോഷത്തിന്​ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയായിരുന്നു മരണമെന്ന്​ ഭർത്താവ്​ ദീപക്​ ദ പ്രിന്‍റിനോട്​ പറഞ്ഞു. പരിശോധനയിൽ അവരുടെ കോവിഡ്​ ഫലം പോസിറ്റീവായിരുന്നുവെന്നും കുടുംബം പറഞ്ഞു.

ഉത്തർ​പ്രദേശിൽ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി ചെയ്​തതിന്​ ശേഷം കോവിഡ്​ സ്​ഥിരീകരിക്കുകയും ജീവൻ നഷ്​ടമാകുകയും ചെയ്​ത 135 അധ്യാപകരിൽ ഒരാൾ മാത്രമാണ്​ കല്യാണിയെന്ന്​ അധ്യാപക സംഘടനയായ രാഷ്​ട്രീയ ശിക്ഷക്​ മഹാസംഘ്​ പറയുന്നു.

അധ്യാപകർ ​തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി നിർവഹിക്കുകയും കോവിഡ്​ ലക്ഷണങ്ങളെ തുടർന്ന്​ മരിക്കുകയുമായിരുന്നുവെന്ന്​ കുടുംബങ്ങൾ 'ദ പ്രിന്‍റി'നോട്​ പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച ഔ​േദ്യാഗിക രേഖകൾ ​ഇവരുടെ കൈകളിൽ ഇല്ല.

വ്യാഴാഴ്ചയായിരുന്നു യു.പിയിലെ അവസാന ഘട്ട വോ​ട്ടെടുപ്പ്​. മേയ്​ രണ്ടിന്​ ഫലമറിയും.

തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി നിർവഹിച്ചവരുടെ കൂട്ടത്തോടെയുള്ള മരണം റിപ്പോർട്ട്​ ചെയ്​തതോടെ അലഹബാദ്​ ഹൈകോടതി സംസ്​ഥാന സർക്കാറിന്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നു.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തത്​ സംബന്ധിച്ചായിരുന്നു നോട്ടീസ്​. പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ ഉടൻ നടത്താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ഏപ്രിൽ 30ന്​ മുമ്പ്​ തെരഞ്ഞെടുപ്പ്​ നടത്തണമെന്ന അലഹബാദ്​ ഹൈകോടതിയുടെ ഉത്തരവാണ്​ ഇതിന്​ നിർബന്ധിച്ചതെന്നുമായിരുന്നു യോഗി ആദിത്യനാഥ്​ സർക്കാറിന്‍റെ പ്രതികരണം. സംഭവത്തിൽ യു.പി വിദ്യാഭ്യാസ മന്ത്രി പ്രതികരിക്കാൻ തയാറായില്ല.

അധ്യാപകർക്ക്​ വ്യാപകമായി കോവിഡ്​ സ്​ഥിരീകരിച്ചതോടെ വോ​ട്ടെണ്ണൽ ഡ്യൂട്ടി ബഹിഷ്​കരിക്കാൻ ഒരുങ്ങുകയാണ്​ അധ്യാപക സംഘടനകൾ. കോവിഡ്​ മഹാമാരി ആരംഭിച്ചതുമുതൽ 700ൽ അധികം അധ്യാപകർ കോവിഡ്​ ബാധിച്ച്​ മരിച്ചു. അതിനാൽ വോ​ട്ടെണ്ണൽ നീട്ടിവെക്കണമെന്നാണ്​ സംഘടനകളുടെ ആവശ്യം. 

Tags:    
News Summary - She was 8 months pregnant, was ‘forced’ into UP poll duty that killed ‘135 teachers’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.