'അവരെന്റെ കുടുംബാംഗം; ഇതെന്റെ കടമ' -വീട്ടുജോലിക്കാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്ത് ഗംഭീർ

ന്യൂഡൽഹി: അസുഖംമൂലം മരിച്ച വീട്ടുജോലിക്കാരിയുടെ മരണാനന്തര കർമങ്ങൾ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവു ം ബിജെപി എം.പിയുമായ ഗൗതം ഗംഭീര്‍.

ലോക്ഡൗണ്‍ കാരണം മൃതദേഹം ജന്‍മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോവാന്‍ കഴിയാത്ത സ ാഹചര്യത്തിലാണ് ആറ് വര്‍ഷമായി വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പത്രയുടെ മരണാനന്തര കര്‍മങ്ങൾ ഗംഭീര്‍ ചെയ ്തത്. സരസ്വതി പത്രയെ കുറിച്ച് വികാരനിർഭരമായൊരു കുറിപ്പും ഗംഭീർ ട്വിറ്ററിൽ പങ്കുവെച്ചു.

'എന്റെ കുഞ്ഞുങ്ങള െ നോക്കുകയെന്നത് വെറും വീട്ടുജോലിയല്ല. അവര്‍ എനിക്കൊരു വീട്ടുജോലിക്കാരിയല്ല, എന്റെ കുടുംബാംഗം തന്നെയാണ്. അവര ുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുക എന്നത് എന്റെ കടമയും'-ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

'ഒരാളുടെ മഹത്വമിരിക്കുന്നത് ജാതിയിലോ മതത്തിലോ വിശ്വാസത്തിലോ പദവിയിലോ ഒന്നുമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതാണ് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാനുള്ള മാര്‍ഗം. ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയവും അതാണ്. ജയ് ഹിന്ദ്'-ഗംഭീര്‍ കുറിച്ചു.

ഒഡീഷയിലെ ജയ്പുര്‍ ജില്ലയിലെ ഗ്രാമത്തിലാണ് 49കാരിയായ സരസ്വതി പത്രയുടെ വീട്. പ്രമേഹവും കടുത്ത രക്തസമ്മര്‍ദ്ദവും കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവർ. ചൊവ്വാഴ്ചയാണ് മരിച്ചത്.

എന്നാല്‍. ലോക്ഡൗൺ നിലവിലുള്ളതിനാല്‍ മൃതദേഹം ഒഡീഷയിലെ ജൻമനാട്ടിലേക്ക് കൊണ്ടുപോകാനായില്ല. ഈ സാഹചര്യത്തിലാണ് ഗംഭീര്‍ തന്നെ മുന്‍കൈയെടുത്ത് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. ഗംഭീറിന്റെ നടപടിയെ കേന്ദ്ര പെട്രോളിയം മന്ത്രിയും ഒഡീഷക്കാരനുമായ ധര്‍മേന്ദ്ര പ്രഥാന്‍ അഭിനന്ദിച്ചു.

Tags:    
News Summary - She was family: Gautam Gambhir himself performs last rites of domestic help due to coronavirus lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.