ന്യൂഡൽഹി: ഡൽഹി മധുവിഹാറിൽ യുവതിയെ വിവാഹം കഴിക്കുന്നതിനായി യുവാവ് ചെയ്തത് തലതിരിഞ്ഞ പണി. യുവതിയെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അവരുടെ നാല് വയസുകാരൻ മകനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശിവകുമാർ എന്നയാളാണ് തന്‍റെ മകനെ തട്ടിക്കൊണ്ടു പോയതെന്ന് യുവതി തന്നെയാണ് പെലീസിനെ അറിയിച്ചത്.
പിന്നീട് പൊലീസ് അന്വേഷണത്തിൽ കോണാട്ട്പ്ലേസിൽ നിന്ന് കുഞ്ഞിനെയും ശിവകുമാറിനെയും കണ്ടെത്തി. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് യുവതിയെ വിവാഹം കഴിക്കുന്നതിന്ന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.