ട്രംപിന്റെ വിജയം അസാധാരണ നേതൃഗുണത്തിന് ലഭിച്ച അംഗീകാരം -​ശൈഖ് ഹസീന

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. എക്സിലൂടെയാണ് ട്രംപിനെ അഭിനന്ദിച്ച് ശൈഖ് ഹസീന രംഗത്തെത്തിയത്. ട്രംപിന്റെ അസാധാരണമായ നേതൃഗുണങ്ങളുടെയും അമേരിക്കൻ ജനത അദ്ദേഹത്തിന് നൽകിയ അപാരമായ വിശ്വാസത്തി​ന്റെയും തെളിവായി ഉജ്ജ്വലമായ തെരഞ്ഞെടുപ്പ് ജയ​മെന്നു ശൈഖ് ഹസീന പറഞ്ഞു.

ട്രംപിന്റെ രണ്ടാം ഭരണകാലയളവിൽ ബംഗ്ലാദേശും യു.എസും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടട്ടെയെന്നും ശൈഖ് ഹസീന ആശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഹസീന പറഞ്ഞു.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മിന്നുംജയം. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്.

ഇലക്ടറൽ വോട്ടുകളിൽ 276 എണ്ണമാണ് ട്രംപ് നേടിയത്. കമല ഹാരിസ് 223 വോട്ടുകളും നേടി. ഏഴു സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന് ആധിപത്യം ഉറപ്പിക്കാനായി. ഉപരിസഭയായ സെനറ്റിൽ നാലു വർഷത്തിനുശേഷം ഭൂരിപക്ഷം ഉറപ്പിച്ച റിപ്പബ്ലിക്കൻ പാർട്ടിക്ക്, ജനപ്രതിനിധി സഭയിലും ആധിപത്യം ഉറപ്പിക്കാനായി.

Tags:    
News Summary - Sheikh Hasina congratulates Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.