കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസ്​താവനയുമായി ശോഭ കരന്ത്​ലാജെ

ബംഗളൂരു: കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസ്​താവനയുമായി കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പി ശോഭ കരന്ത്​ലാജെ. കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ച പശ്​ചാത്തലത്തിൽ കേരളത്തിൽനിന്ന് കർണാടകയിലെത്തുന്ന വാഹനങ്ങൾ പരിശോധിക്കു ന്നതിന്​ പുറമെ എന്തിനാണ്​ കർണാടകയിലെത്തിയതെന്നുകൂടി പൊലീസ്​ അന്വേഷിക്കണമെന്നായിരുന്നു കരന്ത്ലാജെയ​ുടെ പ ്രസ്​താവന. ചിക്കമഗളൂരുവിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അവർ.

ചിക്കമഗളൂരുവിലെത്തുന്ന ​മല യാളികളുടെ എണ്ണം വർധിച്ചുവരികയാണ്​. വിനോദയാത്രക്ക്​ മാത്രമായല്ല അവർ ഇവിടേക്ക്​ വരുന്നത്​. മറ്റു പല കാരണങ്ങൾക്കുമായാണ്​. പെ​െട്ടന്ന്​ ഇത്രയധികം മലയാളികൾ ഇവിടേക്ക്​ വരാനുണ്ടായ സാഹചര്യത്തെ കുറിച്ച്​ അന്വേഷണം വേണം.

അവർ സ്വയം വരുന്നതാണോ അതോ മറ്റാരെങ്കിലും ഇങ്ങോ​േട്ടക്ക്​ കൊണ്ടുവര​ുന്നതാണോ എന്ന്​ പരിശോധിക്കണം. മംഗളൂരുവിൽ പൗരത്വഭേദഗതി നിയമത്തിനെതിരായി നടന്ന പ്രതിഷേധത്തിന്​ കേരളത്തിൽനിന്നെത്തിയവരാണ്​ നേതൃത്വം നൽകിയത്​. അതിനാൽ മലയാളികളെ സംശയിക്കണം.

കേരളത്തിൽനിന്നുള്ള വാഹനങ്ങളും പരിശോധിക്കണം. മലയാളികളെ കുറിച്ച്​ നിരവധി പരാതികളുണ്ടെന്നും ചിക്കമഗളൂരുവിൽ അവരുടെ പ്രവർത്തനങ്ങളെ കുറിച്ച്​ ജാഗ്രത വേണമെന്നും ബി.ജെ.പി എം.പി പറഞ്ഞു.

കേരളത്തെ ലക്ഷ്യമിട്ട്​ മുമ്പും വിഷം വമിക്കുന്ന പ്രസ്​താവനകൾ ശോഭ കരന്ത്ലാജെ നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നതി​​െൻറ പേരിൽ കുറ്റിപ്പുറത്ത്​ കോളനിവാസികൾക്ക്​ കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു നുണപ്രചാരണം. കേരളത്തെയും മലയാളികളെയും ലക്ഷ്യമിട്ട്​ വർഗീയ വിദ്വേഷ പ്രചാരണങ്ങൾ ശോഭ കരന്ത്ലാജെ തുടരുന്നതിന്​ പിന്നിൽ ബി.ജെ.പിയുടെ ആസൂത്രിത നീക്കമാണെന്നുള്ള ആരോപണവും ഉയർന്നിട്ടുണ്ട്​.

Tags:    
News Summary - shibha karantlaje hate speech against kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.