ന്യൂഡൽഹി: വിമാനത്തിൽ ബിസിനസ് കളാസ് സീറ്റ് കിട്ടാത്തതിൽ രോഷംകൊണ്ട ശിവസേന എം.പി രവീന്ദ്ര ഗയിക് വാദ് എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി തല്ലി. പൂനെയിൽ നിന്നും രാവിലെ 11 മണിക്ക് ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിലാണ് സംഭവം.
ബിസിനസ് കളാസ് ടിക്കറ്റിന് പണം നൽകിയിട്ടും എക്ണോമിക് കളാസ് സീറ്റ് നൽകിയതെന്താണെന്ന് ചോദിച്ച് എം.പി ജീവനക്കാരനുമായി വഴക്കിടുകയും പിന്നീട് അയാളെ ചെരുപ്പൂരി തല്ലുകയുമായിരുന്നു. ബിസിനസ് കളാസ് സീറ്റുകൾ ഒഴിവില്ലാത്തതുകൊണ്ടാണ് നൽകാത്തതെന്ന് ജീവനക്കാരൻ അറിയിച്ചെങ്കിലും രവീന്ദ്ര ഗയിക്വാദ് തർക്കിക്കുകയായിരുന്നു.
‘‘അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ തല്ലിയെന്നത് ശരിയാണ്. ബിസിനസ് കളാസ് ടിക്കറ്റിന് പണം നൽകിയിട്ടും സീറ്റ് അനുവദിക്കാത്തത്ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ മര്യാദയില്ലാതെ പെരുമാറി. താൻ എം.പിയാണെന്നും പറഞ്ഞപ്പോഴും തട്ടിക്കേറുകയാണ് ചെയ്തത്. എയർ ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണ് ഇതിനു മുമ്പും ഉണ്ടായിട്ടുള്ളത്’’. നിരവധി തവണ പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഇതുവരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ മർദനമേറ്റ ജീവനക്കാരൻ എയർ ഇന്ത്യക്ക് പരാതി നൽകി. സീറ്റ് ഇല്ലെന്ന് അറിയിച്ചതോടെ രവീന്ദ്ര ഗയിക്വാദ് മോശം വാക്കുകൾ ഉപയോഗിച്ച് തർക്കിക്കുകയായിരുന്നു. മുഴുവൻ ജീവനക്കാരുടെയും മുന്നിൽ വെച്ച് തന്നെ ചെരുപ്പൂരി തല്ലുകളയും കണ്ണട പൊട്ടിച്ചെറിയുകയും ചെയ്തു. എം.പിമാരുടെ സംസ്കാരം ഇതാണെങ്കിൽ രാജ്യത്തിെൻറ അവസ്ഥ എന്താകുമെന്നും ജീവനക്കാരൻ പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയും വ്യക്തിയെ കയ്യേറ്റം ചെയ്യുന്നതിനെ പിന്തുണക്കില്ല. രവീന്ദ്ര ഗയിക്വാദിെൻറ ഭാഗത്തുനിന്ന് നടക്കാൻ പാടില്ലാത്തതാണ്സംഭവിച്ചത്. സംഭവം ഗൗരവതരമാണെന്നും അന്വേഷിക്കുമെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.