ഉപമുഖ്യമന്ത്രി പദം എന്ന വാഗ്ദാനം ശിവസേന അംഗീകരിക്കണം -രാംദാസ് അതാവാലെ

മുംബൈ: അഞ്ച് വർഷം ഉപമുഖ്യമന്ത്രി പദം നൽകാമെന്ന വാഗ്ദാനം ശിവസേന അംഗീകരിക്കണമെന്ന് റെവല്യൂഷനറി പാർട്ടി ഒാഫ് ഇ ന്ത്യ നേതാവ് രാംദാസ് അതാവാലെ. മുഖ്യമന്ത്രി പദവി വീതം വെക്കണമെന്ന ആവശ്യം ബി.ജെ.പി അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയും ആദിത്യ താക്കറെ ഉപമുഖ്യമന്ത്രിയും എന്ന നിർദേശം സേന അംഗീകരിക്കണമെന്നും അതാവാലെ ആവശ്യപ്പെട്ടു.

ജനങ്ങൾ നൽകിയ അംഗീകാരം അടിസ്ഥാനമാക്കിയാണ് ബി.ജെ.പിക്കും ശിവസേനക്കും മുമ്പിൽ ഈ നിർദേശം വെക്കുന്നത്. അധികാര പങ്കാളിത്തം സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമാകുമെന്നാണ് കരുതുന്നതെന്നും അതാവാലെ പറഞ്ഞു.

Tags:    
News Summary - Shiv Sena should accept Deputy CM post for Aditya Thackeray for 5 years: Ramdas Athawale -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.