മുംബൈ: ഹാഥറസ് ബലാത്സംഗ കൊലയിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ശിവസേന. കേസന്വേഷണത്തിൽ യു.പി പൊലീസ് പരാജയപ്പെട്ടുവെങ്കിൽ മുംബൈ പൊലീസ് അന്വേഷണം നടത്തുമെന്നും ശിവസേന നേതാവ് പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് അതിക്രമം ജനാധിപത്യത്തിന് നേരെയുണ്ടായ കൂട്ടബലാത്സംഗമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. മുംബൈയിൽ നടിയുടെ അനധികൃത കെട്ടിടം പൊളിച്ച് നീക്കിയപ്പോൾ വലിയ വിമർശനമുന്നയിച്ചവർ യു.പിയിലുണ്ടായ സംഭവങ്ങളിൽ നിശബ്ദരാണെന്നും റാവത്ത് കുറ്റപ്പെടുത്തി.
മുംബൈ പൊലീസ് ഹാഥറസ് ബലാത്സംഗത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ശിവസേന എം.എൽ.എ പ്രതാപ് സാർനായിക് ആവശ്യപ്പെട്ടു. സുശാന്ത് സിങ് രജപുത്തിൻെറ മരണത്തിൽ ബിഹാർ പൊലീസ് മുംബൈയിലെത്തി അന്വേഷണം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻെറ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.