ദൗസ: രാജസ്ഥാനിലെ ദൗസ സർക്കാർ ആശുപത്രി ആംബുലൻസിൽ ചെരിപ്പുകൾ കയറ്റിക്കൊണ്ടുവന്നതിനെ തുടർന്ന് ഡ്രൈവറെ പിരിച്ചു വിട്ടു. ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് വലിയ ചാക്കുകൾ നിറയെ ചെരിപ്പുകളുമായി ആംബുലൻസ് യാത്രതിരിക്കുകയായിരുന്നു. ഈ യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടി വന്നത്.
ആംബുലൻസ് ഡ്രൈവറെ നിയമിച്ചത് സന്നദ്ധ സംഘടനയാണെന്നും ഇയാളെ പുറത്താക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതായും ദൗസ സർക്കാർ ആശുപത്രി പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. ശിവറാം മീണ പറഞ്ഞു. വിഷയം ഗുരുതരമാണെന്നും അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.