മുംബൈ: അതിതീവ്ര വ്യാപനം നിലനിൽക്കുന്ന 11 ജില്ലകളിലൊഴികെ മഹാരാഷ്ട്രയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി 10 വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. ഹോട്ടലുകളിൽ പകുതി പേർക്ക് വൈകുന്നേരം നാലുമണിവരെ ഇരുന്ന് ഭക്ഷണം കഴിക്കാം. പുണെ, കൊൽഹാപൂർ, സതാറ, സാംഗ്ലി, തുടങ്ങിയ ജില്ലകളിലാണ് നിയന്ത്രണം നിലനിൽക്കുക. മുംബൈയിൽ നേരത്തെ വൈകുന്നേരം നാലു മണിവരെയായിരുന്നു കടകൾക്ക് അനുമതി. നഗരത്തിലും ഇളവ് പ്രാബല്യത്തിൽവരും. മരുന്നുകടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.
ഇൻഡോർ, ഔട്ട്ഡോർ കളികൾക്കും അനുമതി നൽകിയിട്ടുണ്ട്. നീന്തൽ കുളങ്ങൾക്ക് പക്ഷേ, അനുമതിയായിട്ടില്ല. സിനിമ, ടെലിവിഷൻ പരമ്പര ചിത്രീകരണത്തിനും നിയന്ത്രണങ്ങളോടെ അനുമതി നൽകി. മുംബൈയിൽ മാളുകളും തിയറ്ററുകളും അടച്ചിടൽ തുടരും. ട്രെയിൻ ഗതാഗതം അവശ്യ വിഭാഗക്കാർക്ക് പ്രത്യേക മേഖലകളിൽ ആരംഭിക്കും. സ്വകാര്യ ഓഫീസുകൾ വൈകുന്നേരം നാലു മണിവരെ തുറക്കാം. പൊതു മൈതാനങ്ങളും ഉദ്യാനങ്ങളും തുറക്കും. രാവിലെ അഞ്ചു മുതൽ ഒമ്പതുവരെ മാത്രമാകും തുറക്കുക.
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 4,869 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 90 മരണവും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.