ദീപിക നാഗ്​പൂരിലേക്കാണോ പോവേണ്ടിയിരുന്നത്​; ബി.ജെ.പിക്കെതിരെ കോൺഗ്രസ്​

ന്യൂഡൽഹി: ജെ.എൻ.യു സന്ദർശനം നടത്തിയ ബോളിവുഡ്​ നടി ദീപിക പദുകോണിനെ വിമർശിച്ച ബി.ജെ.പിക്കെതിരെ കോൺഗ്രസ്​. ജെ.എ ൻ.യുവിന്​ പകരം നാഗ്​പൂരിലെ ആർ.എസ്​.എസ്​ ആസ്ഥാനമാണോ ദീപിക സന്ദർശിക്കേണ്ടിയിരുന്നതെന്ന്​​ കോൺഗ്രസ്​ ചോദിച്ചു.

ഇതാണ്​ ഇന്ത്യ ഭരിക്കുന്ന സർക്കാറി​​​െൻറ നിലപാട്​. ജെ.എൻ.യു സന്ദർശിച്ചതോടെ ദീപികക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്​തമാണ്​. അവരുടെ സിനിമകൾ ബഹിഷ്​കരിക്കാൻ ആഹ്വാനം ചെയ്യുന്നു. ജെ.എൻ.യുവിന്​ പകരം ആർ.എസ്​.എസ്​ ആസ്ഥാനമാണോ ദീപിക സന്ദർശിക്കേണ്ടിയിരുന്നതെന്ന്​ കോൺഗ്രസ്​ വക്​താവ്​ പവൻ ഖേര ചോദിച്ചു.

ജെ.എൻ.യുവിൽ സമരം നടത്തുന്ന വിദ്യാർഥികളോട്​ ചർച്ച നടത്തുകയാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും ഇപ്പോൾ ചെയ്യേണ്ടത്​. എന്നാൽ, അതിന്​ പകരം ദീപികക്കെതിരെ കാമ്പയിൻ സംഘടിപ്പിക്കാനാണ്​ ബി.ജെ.പിക്ക്​ താൽപര്യമെന്നും ഖേര ആരോപിച്ചു. ചൊവ്വാഴ്​ച രാത്രിയാണ്​ ദീപിക പദുകോൺ ജെ.എൻ.യു സന്ദർശിച്ചത്​.

Tags:    
News Summary - "Should She (Deepika Padukone) Go To Nagpur?-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.