ശ്രീകാന്ത് ത്യാഗി ബി.ജെ.പിയുടെ സജീവ പ്രവർത്തകനെന്ന് ഭാര്യ

ന്യൂഡൽഹി: മരം നട്ടുപിടിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അയൽക്കാരിയെ കൈയേറ്റം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത ശ്രീകാന്ത് ത്യാഗിക്ക് ബി.ജെ.പിയുമായി ബന്ധ​മുണ്ടെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ. ബി.ജെ.പി എം.പി മഹേഷ് ശർമ കുടുംബത്തെ ഉപദ്രവിക്കുകയാണെന്നും ശ്രീകാന്ത് ത്യാഗിയുടെ ഭാര്യ അനു ത്യാഗി ആരോപിച്ചു.

ശ്രീകാന്തിന് ബി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു മഹേഷ് ശർമയുടെ വാദം. ''എന്റെ ഭർത്താവ് ബി.ജെ.പിയുടെ സജീവ പ്രവർത്തകനാണ്. ഇതിന്റെ പേരിൽ മഹേഷ് ശർമ നാടകം കളിക്കുകയാണിപ്പോൾ. ശർമ പൊലീസിനെ അധിക്ഷേപിച്ചിരുന്നു.അതാണ് പൊലീസ് ഞങ്ങളോട് ഇങ്ങനെയൊക്കെ പെരുമാറാൻ കാരണം.''-അനു പറഞ്ഞു.

സ്ത്രീയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ശ്രീകാന്തിനെയും മൂന്ന് കൂട്ടാളികളെയും നോയ്ഡ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാന്ത് യുവതിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ അനധികൃത നിർമാണമെന്നാരോപിച്ച് ഇയാളുടെ വീടിന്റെ ഒരു ഭാഗം പൊലീസും നഗരസഭ അധികൃതരും ചേർന്ന് പൊളിച്ചു മാറ്റുകയും ചെയ്തു. യുവതി പരാതി നൽകിയതിനെ തുടർന്ന ഒളിവിൽ പോയ ശ്രീകാന്തിനെ മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Shrikant Tyagi's wife says he was with BJP after party denies link

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.