ന്യൂഡൽഹി: വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പ്രശസ്ത ഹാസ്യ നടൻ ശ്യാം രംഗീല. സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്യാം രംഗീല ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ആഴ്ചതന്നെ വാരണാസിയിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് ശ്യാം പറഞ്ഞു. 2014 വരെ നരേന്ദ്രമോദിയുടെ അനുയായിയായിരുന്നു താൻ. നരേന്ദ്രമോദിയെ പിന്തുണച്ച് നിരവധി വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെയും വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ടെന്നും ശ്യാം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട് സ്ഥിതി മാറി. ഇന്ന് രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ പറ്റാതായി. നരേന്ദ്രമോദിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോമഡിഷോകളിൽ നരേന്ദ്രമോദിയെ അനുകരിക്കരുതെന്ന് നിർദേശം കിട്ടിയതായും ശ്യാം പറഞ്ഞു. നരേന്ദ്ര മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുള്ള കലാകാരനാണ് ശ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.