കാൺപുർ: കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹായി ശ്യാമു ബാജ്പേയ് അറസ്റ്റിൽ. കാൺപുരിലെ ചൗേബപുരിൽ ബുധനാഴ്ച പൊലീസുമായി മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാൾ പിടിയിലാവുന്നത്.
ഏറ്റുമുട്ടലിൽ ഇയാൾക്ക് കാലിന് പരിക്കേറ്റതായി ചൗബേപുർ കെ.എം. റായ് സ്റ്റേഷൻ ഹൗസ് ഒാഫീസർ പറഞ്ഞു. ഇൗ മാസം മൂന്നിന് കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ശ്യാമു ബാജ്പേയ് ‘വാണ്ടഡ്’ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.
ഇന്ന്(ബുധനാഴ്ച) രാവിലെ വികാസ് ദുബെയുടെ അടുത്ത സഹായി അമർ ദുബെയെ ഹാമിർപുർ ജില്ലയിലെ മൗദഹ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സംസ്ഥാനത്തെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വെടിവെച്ച് കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.