ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമരന്തി സിദ്ധരാമയ്യ. കേന്ദ്രത്തോട് കർഷകരുടെ വായ്പകൾ എഴുതി തള്ളാൻ ആവശ്യപ്പെടാതെ കർണാടകയിലെ നെട്ടല്ലില്ലാത്ത ബി.ജെ.പി ട്വിറ്ററിലൂടെ അക്കൗണ്ടൻസി പാഠങ്ങൾ പഠിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ വിമർശിച്ചു.
ജനങ്ങളെ വിഡ്ഢികളാക്കാൻ കഴിയില്ല. കേന്ദ്രസർക്കാർ കുറച്ച് വ്യവസായികളുടെ വായ്പകളാണ് എഴുതി തള്ളിയത്. എന്നാൽ കോടികണക്കിനു വരുന്ന കർഷകർക്ക് സഹായം നൽകാൻ കേന്ദ്രം തയാറായിട്ടില്ല. ബി.ജെ.പിയുടേത് സ്യൂട്ട് ബൂട്ട് സർക്കാറാെണന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ തുറന്നടിച്ചു.
കേന്ദ്രസർക്കാർ കോർപറേറ്റ് വായ്പകൾ എഴുതിതള്ളിയെന്ന കർണാടക ബി.ജെ.പിയുടെ ട്വിറ്ററിനെതിരെ പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
കഴിഞ്ഞ വർഷങ്ങളിലായി കേന്ദ്രസർക്കാർ 15 കോർപറേറ്റുകളുടെ വായ്പകൾ എഴുതി തള്ളിയെന്നും ഇത് 2.5 ലക്ഷം കോടി രൂപ വരുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു. മുൻ യു.പി.എ സർക്കാരും കർണാടകയിലെ സിദ്ധരാമയ്യ സർക്കാരും 8000 കോടിയുടെ കാർഷിക വായ്പ എഴുതി തള്ളിയിരുന്നതായും രാഹുൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.