ചണ്ഡിഗഢ്: ഖലിസ്താൻ അനുകൂല നേതാവിെൻറ കൂടെ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വന്നതോടെ പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്ററുമായ നവ്ജോത് സിദ്ദുവിെനതിരെ പ്രതിപക്ഷ വിമർശനം. പാകിസ്താൻ സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (പി.എസ്.ജി.പി.സി) ജനറൽ സെക്രട്ടറി ഗോപാൽ സിങ് ചൗളക്കൊപ്പം സിദ്ദു നിൽക്കുന്ന ചിത്രമാണ് പ്രചരിച്ചത്. വ്യാഴാഴ്ച ചൗള ചിത്രം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെ വിവാദം കത്തി.
‘ഇന്ത്യ സിദ്ദുവിെൻറ പരിഗണനയിൽ ഉണ്ടോ’ എന്ന ചോദ്യവുമായി അകാലി ദൾ രംഗത്തു വന്നു. ഖലിസ്താനുവേണ്ടി വാദിക്കുന്ന ചൗള പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വക്ക് ഹസ്തദാനം ചെയ്യുന്ന ചിത്രവും ഉണ്ട്. കർതാർപുർ ഇടനാഴിക്ക് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ തറക്കല്ലിട്ട ചടങ്ങിലാണ് ഇവർ പെങ്കടുത്തത്.
സിദ്ദുവിെൻറ മണ്ഡലത്തിൽ ഉൾപ്പെടുന്ന അമൃതസർ നിരങ്കാരി ഭവനെതിരെ നവംബർ 18ന് നടന്ന ഭീകരാക്രമണത്തിൽ ഗോപാൽ ചൗളക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. സംഭവത്തിൽ രണ്ടു പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇങ്ങനെയൊരാൾക്ക് കൈകൊടുത്ത സിദ്ദു അതിന് മറുപടി പറയണം- അകാലിദൾ പ്രസിഡൻറ് സുഖ്ബീർ ബാദൽ പറഞ്ഞു. വിഘടനവാദിക്കൊപ്പമുള്ള ചിത്രം വന്നതിൽ ബി.ജെ.പിയും രൂക്ഷവിമർശനവുമായി രംഗത്തുവന്നു.
പാകിസ്താനിൽ പോയപ്പോൾ നിരവധി പേർക്കൊപ്പം ചിത്രത്തിന് പോസ് ചെയ്തിട്ടുണ്ടെന്നും അവർ ആരൊക്കെയാണെന്ന് തിരിച്ചറിയുക പ്രയാസമാെണന്നും സിദ്ദു വിശദീകരിച്ചു. ചടങ്ങിൽവെച്ച് കണ്ടുമുട്ടിയവർ അവർ എനിക്ക് സ്നേഹം ചൊരിഞ്ഞു.
ഒരു ദിവസം പതിനായിരക്കണക്കിന് ചിത്രങ്ങളെങ്കിലും എടുത്തിട്ടുണ്ട്. ഇതിൽ ആരാണ് ചൗളെയന്ന് എനിക്കറിയില്ല. ഇടനാഴി നിർമാണം ഇന്ത്യയും പാകിസ്താനും കൈക്കൊണ്ട ചരിത്രപരമായ തീരുമാനമാണെന്നും ഗുരുനാനാക് ദേവിെൻറ 12 കോടി അനുയായികൾ ഇൗ യാഥാർഥ്യം മനസ്സിലാക്കിയിട്ടുെണ്ടന്നും കോൺഗ്രസ് നേതാവ് കൂടിയായ സിദ്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.