ന്യൂഡൽഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ പ്രമേയം പാസാക്കി സിഖ് നേതൃത്വം. ഗുരുദ്വാരകളെ നിയന്ത്രിക്കുന്ന പരമോന്നത സമിതിയായ ശിരോമണി ഗുരുദ്വാര പർഭന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആണ് പ്രമേയം അംഗീകരിച്ചത്.
ആർ.എസ്.എസ് ആരംഭിച്ച ശ്രമങ്ങൾ നടപ്പാക്കാതെ രാജ്യത്തെ എല്ലാ മതങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ പ്രവർത്തിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യ ബഹു മത, ഭാഷ, വർഗങ്ങളുള്ള രാജ്യമാണ്. ഓരോ മതവും അതിെൻറ സ്വാതന്ത്ര്യത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ, കുറച്ചു കാലമായി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള ആർ.എസ്.എസ് നീക്കത്തിെൻറ പശ്ചാത്തലത്തിൽ മറ്റു മതങ്ങളുടെ മതസ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നു. പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലിലൂടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
കേന്ദ്രസർക്കാറിെൻറ കർഷകദ്രോഹ നിയമങ്ങളെയും പ്രമേയം അപലപിച്ചു. രാജ്യത്തിന് കൃഷിയെ അവഗണിക്കാൻ കഴിയില്ല. കേന്ദ്രസർക്കാർ പാസാക്കിയ കരിനിയമങ്ങൾ കർഷകരെ നശിപ്പിക്കും. സമരം ചെയ്യുന്ന കർഷകരുൾപ്പെടുന്ന എല്ലാ സമൂഹത്തോടും ഒപ്പം നിൽക്കും. സമരത്തിനിടെ അറസ്റ്റു ചെയ്ത കർഷകരെയും യുവാക്കളെയും ഉടൻ മോചിപ്പിക്കണം. ഗുരു തേഖ് ബഹദൂറിെൻറ 400ാം ജന്മവാർഷികം പ്രമാണിച്ച് 2021 ലോക മനുഷ്യാവകാശ വർഷമായി യു.എൻ പ്രഖ്യാപിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. മാർച്ച് 30ന് നടന്ന എസ്.ജി.പി.സി വാർഷിക യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.