ന്യൂഡൽഹി: കേരളത്തില്‍ സില്‍വര്‍ലൈന്‍ റെയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് ലോക്സഭയിൽ എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ കൊട്ടിയം, കണ്ണനല്ലൂര്‍ പ്രദേശങ്ങളില്‍ നിയമാനുസൃത നോട്ടീസ്പോലും നല്‍കാതെ പൊലീസും റവന്യൂ അധികൃതരും ചേര്‍ന്ന് വീടുകള്‍ ബലം പ്രയോഗിച്ച് ചവിട്ടിപ്പൊളിച്ച് അകത്തുകയറി സര്‍വേക്കല്ല് സ്ഥാപിച്ച നടപടി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് എൻ.കെ. പ്രേമചന്ദ്രന് പറഞ്ഞു.
സിൽവർ റെയിലിനുവേണ്ടി സ്ഥലമെടുപ്പ് നടപടികൾക്കായി വന്ന ഉദ്യോഗസ്ഥസംഘത്തിനു മുന്നിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് തുനിഞ്ഞത് ആ കുടുംബത്തിെൻറ നിസ്സഹായതയും അവരുടെ നിലനിൽപിനുനേരെ പിണറായി സർക്കാറിെൻറ അക്രമവും കൊണ്ട് പൊറുതിമുട്ടിയപ്പോഴാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.