ഇന്ത്യക്ക് നാണക്കേടായ നീറ്റ് ക്രമക്കേട് വാർത്തയാക്കി സിംഗപ്പൂർ മാധ്യമം

ന്യൂഡൽഹി: ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി) ചോദ്യപേപ്പർ ചോർച്ച വാർത്തയാക്കി സിംഗപ്പൂർ മാധ്യമം. സി.എൻ.എ (ചാനൽ ന്യൂസ് ഏഷ്യ) വാർത്താ ചാനലാണ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള വിശദമായ വാർത്ത ചാനലിൽ സംപ്രേക്ഷണം ചെയ്തത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ബി.ഐ ഇന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ​അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിൽ വഞ്ചന, ക്രിമിനില്‍ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയിടെ ചോദ്യപേപ്പറാണ് ചോർന്നത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ശനിയാഴ്ച രാത്രി ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.

പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് 30ലധികം പൊതുതാൽപര്യ ഹരജികൾ സു​പ്രീംകോടതി പരിഗണനയിലുണ്ട്.

Tags:    
News Summary - Singapore media covered NEET & UGC-NET Paper Leak Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.