കേരളത്തിന് കൂടുതൽ ഫണ്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു -യെച്ചൂരി

ന്യൂഡൽഹി: കേരളത്തിന് കൂടുതൽ ഫണ്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .പ്രധാനമന്ത്രിയോട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി എം.പിമാർക്ക് കൂടുക്കാഴ്ചക്ക് അനുമതി നൽകാത്തത് ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചുവെന്നും യെച്ചൂരി പറഞ്ഞു.

Tags:    
News Summary - Sitaram Yechury Home Minister-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.