നൂഹിലെ അവസ്ഥ ഇപ്പോഴും ഗുരുതരം; ഇന്‍റർനെറ്റ് നിരോധനം നീട്ടി

ചണ്ഡീഗഢ്: വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും ഗുരുതരമെന്ന് സർക്കാർ. നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ നിരോധിച്ചത് സംസ്ഥാന സർക്കാർ നാളെ വരെ നീട്ടി.

ഈ മാസം ആദ്യം നടന്ന വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരാണ് അറസ്റ്റിലായത്. 118 പേരാണ് കരുതൽ തടങ്കലിലുള്ളത്. നുഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാർ എന്നിവിടങ്ങളിൽ 160 എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു.

ബ്രജ് മണ്ഡൽ അക്രമവുമായി ബന്ധപ്പെട്ട് 218 പേർ നൂഹിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് നരേന്ദർ ബിജാർനിയ പറഞ്ഞു.

അതേസമയം ഗുരുഗ്രാമിൽ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. മാത്രമല്ല, കർഫ്യൂവിൽ 11 മണിക്കൂർ ഇളവും നൽകിയിട്ടുണ്ട്.

Tags:    
News Summary - situation in Nuh still critical and tense says govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.