ന്യൂഡൽഹി: അസമിലെ ആറു തടങ്കൽ പാളയങ്ങളിലായി 10 പേർ ഒരു വർഷത്തിനിടയിൽ മരിച്ചതായി കേന്ദ്രസർക്കാർ പാർലമെൻറിനെ അറിയിച്ചു. വിദേശികളെയോ, ശിക്ഷിക്കപ്പെട്ട വിദേശികളെ യോ താമസിപ്പിക്കുന്ന കേന്ദ്രങ്ങളെന്നാണ് തടങ്കൽ പാളയങ്ങളെക്കുറിച്ച് സർക്കാർ വിശേഷിപ്പിച്ചത്. അസമിലെ ആറുതടങ്കൽ പാളയങ്ങളിലായി 3,331 പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി വിശദീകരിച്ചു. 3,000 പേരെ ഇത്തരത്തിൽ പാർപ്പിക്കാവുന്ന മറ്റൊരു കേന്ദ്രം നിർമാണത്തിലാണ്.
ആറു കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നവരുടെ എണ്ണം ഇപ്രകാരം: തേസ്പുർ-797, സിൽചർ-479, ദിബ്രുഗഢ്-680, ജോർഹട്ട്-670, കൊക്രജർ-335, ഗോൽപാറ-370. അസമിലെ തടങ്കൽപാളയങ്ങളിൽ ദേശീയ പൗരത്വപ്പട്ടികയില്ലെന്നും മന്ത്രി പറഞ്ഞു. തടങ്കൽപാളയങ്ങൾ ദേശീയ മനുഷ്യാവകാശ കമീഷെൻറ മൂന്നു സംഘങ്ങൾ ഫെബ്രുവരി 29 വരെയുള്ള ഒരു വർഷത്തിനിടയിൽ സന്ദർശിച്ചിട്ടുണ്ട്. വിദേശ പൗരന്മാരായി പ്രഖ്യാപിക്കപ്പെട്ടവരുമായി അവർ ആശയ വിനിയമം നടത്തിയെന്നും മന്ത്രി വിശദീകരിച്ചു.
ദേശീയ പൗരത്വപ്പട്ടിക, പൗരത്വ ഭേദഗതി നിയമം എന്നിവ വഴി അസമിലെ തടങ്കൽപാളയങ്ങൾ ആഗോള തലത്തിൽതന്നെ വാർത്തയായിരുന്നു. ഇതിനിടെയാണ് സർക്കാറിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.