ഹിമാചൽ പ്രദേശിൽ പാലം തകർന്ന് ആറുപേർക്ക് പരിക്ക്

ഷിംല : ഹിമാചൽ പ്രദേശിൽ പാലം തകർന്നു വീണ്  ആറുപേർക്ക് പരിക്ക് . ചമ്പാ ടൗണിനെയും പത്താൻകോട്ടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മാണത്തിലെ അപാതക മൂലം കഴിഞ്ഞ ദിവസം തകർന്നു വീണത്. പരിക്കേറ്റവരെ സമീപത്തെ  ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 
സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ കളക്ടർ സുദേഷ് കുമാർ നിർമ്മാണത്തിലെ അപാകതയാണ് പാലം തകരാനുണ്ടായ കാരണമെന്നും,കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്നും അറിയിച്ചു.
തകരുമ്പോൾ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു,  15 വർഷം മുൻപ്  നബാർഡാണ് പാലം നിർമ്മിച്ചത്.
 

Tags:    
News Summary - Six injured as bridge collapses in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.