ത്രിപുരയിൽ ആറ് റോഹിങ്ക്യൻ അഭയാർഥികൾ പിടിയിൽ

അഗർത്തല: സാധുവായ യാത്ര രേഖകളില്ലാത്ത ആറ് റോഹിങ്ക്യൻ അഭയാർഥികൾ ഉത്തര ത്രിപുരയിലെ ധർമനഗർ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് പിടിയിലായത്. റോഹിങ്ക്യൻ അഭയാർഥി എന്ന നിലയിൽ യുവതിക്ക് യുനൈറ്റഡ് നാഷൻസിന്റെ തിരിച്ചറിയൽ കാർഡുണ്ടെങ്കിലും ബാക്കിയുള്ളവർക്ക് രേഖകളില്ല. ബന്ധു വീട് സന്ദർശിക്കാൻ എത്തിയതെന്നാണ് ഇവർ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

അഗർത്തല-ഡൽഹി ദീർഘദൂര ട്രെയിനായ ത്രിപുരസുന്ദരി എക്‌സ്‌പ്രസിലാണ് ഇവർ ധർമനഗറിലേക്ക് വന്നതെന്നും ഉനകോട്ടി ജില്ലയിലെ അതിർത്തി പ്രദേശമായ കൈലാഷഹറിലേക്ക് പോകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സാധുവായ രേഖകൾ കാണിക്കുന്നതിൽ പരാജയപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.  

Tags:    
News Summary - Six Rohingya refugees arrested in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.